ബഹ്‌റൈൻ: COVID-19 റാപിഡ് ടെസ്റ്റുകളിൽ പോസിറ്റീവ് ആകുന്നവർക്കുള്ള നിർദ്ദേശങ്ങൾ

featured GCC News

COVID-19 റാപിഡ് ടെസ്റ്റുകളിൽ പോസറ്റീവ് ആകുന്നവർ നിർബന്ധമായും പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. മെയ് 22-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/MOH_Bahrain/status/1396077115653644289

ഈ അറിയിപ്പ് പ്രകാരം, ബഹ്‌റൈനിൽ COVID-19 റാപിഡ് ടെസ്റ്റിംഗ് കിറ്റുകൾ ഉപയോഗിച്ച് നടത്തുന്ന പരിശോധനകളിൽ പോസിറ്റീവ് ആകുന്നവർ താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്:

  • ഉടൻ തന്നെ സ്വയം ഐസൊലേറ്റ് ചെയ്യുക. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. നിർബന്ധമായും മുഴുവൻ സമയവും മാസ്കുകൾ ധരിക്കുക.
  • ഉടൻ തന്നെ ‘BeAware’ ആപ്പിലൂടെ രോഗബാധിതനായ വിവരം റിപ്പോർട്ട് ചെയ്യേണ്ടതാണ്.
  • റാപിഡ് ടെസ്റ്റുകളിൽ പോസറ്റീവ് ആകുന്നവർ ഉടൻ തന്നെ ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രത്തിലെത്തി PCR ടെസ്റ്റ് നടത്തേണ്ടതാണ്. റാപിഡ് ടെസ്റ്റുകളിൽ പോസിറ്റീവ് ആകുന്നവർ ഈ പരിശോധനയ്ക്കായി 444 എന്ന നമ്പറിൽ പ്രത്യേകം വിളിക്കേണ്ടതില്ല.
  • PCR ടെസ്റ്റ് നടത്തുന്നതിനായി പോകുന്ന അവസരത്തിൽ, റാപിഡ് ടെസ്റ്റ് നടത്താൻ ഉപയോഗിച്ച റാപിഡ് ടെസ്റ്റിംഗ് കിറ്റ് വായു കടക്കാത്ത രീതിയിൽ ഒരു സുതാര്യമായ പ്ലാസ്റ്റിക് ബാഗിൽ വെച്ച് കൈവശം നിർബന്ധമായും കരുതേണ്ടതാണ്.