സൗദി: വാണിജ്യ മേഖലയിൽ കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ; വാക്സിനെടുക്കാത്തവരെ പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി

featured GCC News

രാജ്യത്തെ വാണിജ്യ മേഖലയിൽ കൂടുതൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങളും, മുൻകരുതൽ നടപടികളും ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 3-ന് വൈകീട്ടാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

COVID-19 വ്യാപനം തടയുന്നതിനായാണ് ആഭ്യന്തര മന്ത്രാലയം ഈ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം COVID-19 വാക്സിനെടുക്കാത്തവർക്ക് പ്രവേശനം അനുവദിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടിവരുന്നതാണ്.

ഈ അറിയിപ്പ് പ്രകാരം, താഴെ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്ന വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ ഉണ്ടാകുന്നതാണ്:

  • COVID-19 വാക്സിനെടുക്കാത്തവർക്ക് വാണിജ്യ സ്ഥാപനങ്ങളിലേക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള തീരുമാനത്തിൽ വീഴ്ച്ചകൾ വരുത്തുക.
  • പരമാവധി അനുവദനീയമായതിൽ കൂടുതൽ ആളുകൾ ഒത്ത് ചേരാൻ ഇടയാക്കുന്ന മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കെതിരെ നടപടി ഉണ്ടാകുന്നതാണ്. ഇത്തരം കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാനും, പരമാവധി അനുവദിച്ചിട്ടുള്ള ശേഷിയിൽ പ്രവർത്തനം നിയന്ത്രിക്കാനുമുള്ള നടപടികൾ ഉറപ്പ് വരുത്തണം.
  • ഓരോ സ്ഥാപനങ്ങളിലും അനുവദിച്ചതിലധികം വ്യക്തികളെ പ്രവേശിപ്പിക്കുക.

നിലവിലുള്ള COVID-19 മാനദണ്ഡങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ അറിയിപ്പ്.