പാസ്പോർട്ട് അപേക്ഷകരിൽ വൻ കുറവ് രേഖപ്പെടുത്തിയതായി ഇന്ത്യൻ വിദേശ മന്ത്രാലയം

featured Notifications

പകുതിയിലധികം കുറവാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകരിൽ COVID-19 മഹാമാരിയുടെ കാലത്ത് രേഖപ്പെടുത്തിയത്.

പ്രധാനമായും വിദേശ ജോലി ആവശ്യാർത്ഥമാണ് ഇന്ത്യക്കാർ പാസ്പോർട്ടിന് അപേക്ഷിക്കുന്നത്. ഇതിൽ തന്നെ ഇത്തരം ഭൂരിഭാഗം അപേക്ഷകളും ഗൾഫ് മേഖലയിലേക്കുള്ള തൊഴിലിനായാണ്. രണ്ടാമതായി, പാസ്പോർട്ട് കരസ്ഥമാക്കുന്നത് കുടുംബവിസിറ്റ്, പഠനം തുടങ്ങിയ കാര്യങ്ങൾക്കാണ്.

ഇന്ത്യൻ വിദേശ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച്, 2017, 2018, 2019 എന്നീ മൂന്ന് വർഷങ്ങളിൽ ശരാശരി ഒരു കോടി പതിമൂന്ന് ലക്ഷത്തോളം അപേക്ഷകരാണ് പാസ്പോർട്ടുകൾക്കായി അപേക്ഷകൾ സമർപ്പിച്ചിരുന്നത്. എന്നാൽ 2020-ൽ ഇത് അമ്പത്തി നാല് ലക്ഷമായി ചുരുങ്ങിയതായും, 2021 നവംബർ അവസാനം വരെ 64 ലക്ഷത്തോളം പേർ മാത്രമാണ് അപേക്ഷിച്ചതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

സ്വതവേ ഇടിയുന്ന ഗൾഫ് തൊഴിൽ ലഭ്യതയുടെ മേൽ COVID-19 മഹാമാരി വരുത്തിയ വലിയ ഭീഷണി തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. 2014 മുതൽ 2021 നവംബർ മാസം വരെ മൊത്തം 8,21,78,560 പാസ്പോർട്ടുകൾ ഇഷ്യൂ ചെയ്തിട്ടുണ്ട്. ഇതിൽ 7,34,06,785 പാസ്പോർട്ടുകൾ ഇന്ത്യയിൽ വെച്ചും 87,71,775 പാസ്പോർട്ടുകൾ വിദേശത്ത് വെച്ചുമാണ് ഇഷ്യൂ ചെയ്തിട്ടുള്ളത്.

കോവിഡ് തീർത്ത പ്രതിസന്ധികൾ അനിശ്ചിതമായി തീരുന്ന ഈ കാലത്ത് പുതിയ മാർഗങ്ങൾ ഉരുത്തിരിഞ്ഞു വരുമെന്ന് പ്രത്യാശിക്കാം.

തയ്യാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി.

Leave a Reply

Your email address will not be published. Required fields are marked *