ബഹ്‌റൈൻ: ബൂസ്റ്റർ വാക്സിനെടുക്കുന്നതിന് അർഹതയുള്ളവരോട് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ആരോഗ്യ മന്ത്രാലയം ആഹ്വനം ചെയ്തു

GCC News

രാജ്യത്ത് ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ള പൗരന്മാർ, പ്രവാസികൾ എന്നിവർ എത്രയും വേഗം ഇതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ ബുക്കിംഗ് ആരോഗ്യ മന്ത്രലായത്തിന്റെ https://healthalert.gov.bh/ എന്ന വെബ്സൈറ്റിലൂടെയും, BeAware ആപ്പിലൂടെയും പൂർത്തിയാക്കാവുന്നതാണ്.

COVID-19 രോഗമുക്തി നേടിയവരും, ഒരു ഡോസ് ഫൈസർ വാക്സിനെടുത്തവരുമായ വിഭാഗങ്ങളിൽപ്പെടുന്നവർക്കുള്ള രണ്ടാം ഡോസ് കുത്തിവെപ്പ് നിലവിൽ ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇവർക്ക് ആദ്യ ഡോസ് സ്വീകരിച്ച വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി രണ്ടാം ഡോസ് എടുക്കാവുന്നതാണ്. ഇതിനായി പ്രത്യേക രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

രാജ്യത്ത് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് 2021 ഒക്ടോബർ 3 മുതൽ യെല്ലോ ഷീൽഡ് സ്റ്റാറ്റസിലേക്ക് മാറുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

Cover Photo: Bahrain News Agency.