റമദാൻ പാചക ഗൈഡിന്റെ അഞ്ചാം പതിപ്പ് പുറത്തിറക്കി ബ്രാൻഡ് ദുബായ്

featured GCC News

ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് റമദാൻ പാചക ഗൈഡിന്റെ അഞ്ചാം പതിപ്പ് പുറത്തിറക്കി. 2024 മാർച്ച് 12-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

30 ദിവസത്തേക്കുള്ള 30 ഒറിജിനൽ പാചകക്കുറിപ്പുകൾ ഉൾക്കൊള്ളുന്നതാണ് ഈ ഗൈഡ്. ‘പ്രൗഡലി ഫ്രം ദുബായ്’ നെറ്റ്‌വർക്കിൽ പങ്കാളികളായ ദുബായ് ആസ്ഥാനമായുള്ള ഷെഫുകളുമായും റെസ്റ്റോറന്റുകളുമായും കഫേകളുമായും സഹകരിച്ചാണ് ബ്രാൻഡ് ദുബായ് ഈ ഗൈഡ് പുറത്തിറക്കിയിരിക്കുന്നത്.

ഈ റമദാൻ പാചക ഗൈഡിന്റെ ഇംഗ്ളീഷ് പതിപ്പ് https://branddubai.ae/Ramadan-Recipes-Proudly-From-Dubai-2024.pdf എന്ന വിലാസത്തിൽ പി ഡി എഫ് (PDF) രൂപത്തിൽ ലഭ്യമാണ്. ദുബായിലെ 10 ഭക്ഷണശാലകളിൽ നിന്നുള്ളതും, പത്ത് പാചകക്കാർ തയ്യാറാക്കിയതുമായ വിഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പുസ്തകത്തിലെ പാചകക്കുറിപ്പുകൾ ഒരുക്കിയിരിക്കുന്നത്.