ഒമാൻ: ഹൈമ റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം; പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി

GCC News

ഹൈമ റോഡിൽ കാറ്റ് മൂലം ഉണ്ടായിട്ടുള്ള മണൽക്കൂനകൾ, പൊടി എന്നിവയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2024 ഏപ്രിൽ 13-നാണ് റോയൽ ഒമാൻ പോലീസ് ഈ അറിയിപ്പ് നൽകിയത്.

ഇത് മൂലം ഈ റോഡിലൂടെ വടക്കൻ ദിശയിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഈ റോഡിൽ പൊടിക്കാറ്റ് മൂലം കാഴ്ച മറയുന്ന സ്ഥിതിവിശേഷം നിലനിൽക്കുന്നതായും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ റോഡിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.