സൗദി: ചെങ്കടൽ പദ്ധതിയുടെ നാലാം വാർഷികത്തിന്റെ അവസരത്തിൽ പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

ചെങ്കടല്‍ പദ്ധതി ആരംഭിച്ചതിന്റെ നാലാം വാർഷികത്തിന്റെ അവസരത്തിൽ സൗദി പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: പകർപ്പവകാശ നിയമങ്ങൾ ലംഘിച്ച് ഫുട്ബോൾ മത്സരങ്ങളും മറ്റും പ്രക്ഷേപണം ചെയ്യുന്നവർക്ക് 2.5 ലക്ഷം റിയാൽ പിഴ ചുമത്തും

രാജ്യത്തെ പകർപ്പവകാശ നിയമങ്ങൾ ലംഘിച്ച് കൊണ്ട്, സൗദി സോക്കർ ലീഗ് മത്സരങ്ങൾ, സിനിമകൾ എന്നിവ പ്രക്ഷേപണം ചെയ്യുന്നവർക്ക് തടവും, കനത്ത പിഴയും നേരിടേണ്ടിവരുമെന്ന് സൗദി അതോറിറ്റി ഫോർ ഇന്റലെക്ച്യുൽ പ്രോപ്പർട്ടി (SAIP) മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: COVID-19 വാക്സിൻ മൂലമുള്ള മരണങ്ങളെക്കുറിച്ചുള്ള കിംവദന്തികൾ ആരോഗ്യ മന്ത്രാലയം തള്ളിക്കളഞ്ഞു

രാജ്യത്ത് COVID-19 വാക്സിനെടുത്തതിനെത്തുടർന്ന് മരണം സംഭവിച്ചതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Continue Reading

സൗദി: ഓഗസ്റ്റ് 8-ന് മുൻപായി ആദ്യ ഡോസ് വാക്സിനെടുക്കാൻ വിദ്യാർത്ഥികൾക്ക് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

രാജ്യത്തെ 12 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിദ്യാർത്ഥികളും 2021 ഓഗസ്റ്റ് 8-ന് മുൻപായി COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading

സൗദി: വാക്സിനെടുക്കുന്നതിൽ ഇളവുകളുള്ളവരുടെ സ്റ്റാറ്റസ് സംബന്ധിച്ച് തവക്കൽന അറിയിപ്പ് പുറത്തിറക്കി

രാജ്യത്ത് COVID-19 വാക്സിനെടുക്കുന്നതിൽ ഇളവുകളുള്ളവർക്ക്, പൊതു ഇടങ്ങൾ സന്ദർശിക്കുന്നതിനും, വിദേശയാത്രകൾക്കും, ഇത് സംബന്ധിച്ച സ്റ്റാറ്റസ് തെളിയിക്കുന്നതിനായി തവക്കൽന (Tawakkalna) ആപ്പ് ഉപയോഗിക്കാമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തെ പൊതു വിദ്യാലയങ്ങളിലെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള രീതിയുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി

രാജ്യത്തെ വിവിധ ഇടങ്ങളിൽ വരുന്ന വ്യാഴാഴ്ച്ച (2021 ഓഗസ്റ്റ് 5) വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: വിദേശ തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഉംറ തീർത്ഥാടനം; ആദ്യ സംഘത്തിൽ 20000 തീർത്ഥാടകർക്ക് അനുമതി നൽകും

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഉംറ തീർത്ഥാടനം 2021 ഓഗസ്റ്റ് 10 മുതൽ ആരംഭിക്കുന്ന അവസരത്തിൽ, ആദ്യ സംഘത്തിൽ 20000 തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി ഹജ്ജ് വകുപ്പ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: വാക്സിനെടുക്കാത്തവർക്ക് ഓഗസ്റ്റ് 1 മുതൽ സർക്കാർ ഓഫീസുകളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി

COVID-19 വാക്സിനെടുക്കാത്തവർക്ക് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ സർക്കാർ കെട്ടിടങ്ങളിലേക്കും, പൊതുഗതാഗത സംവിധാനങ്ങളിലേക്കും പ്രവേശനം അനുവദിക്കില്ലെന്ന അറിയിപ്പ് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.

Continue Reading

സൗദി: ഹിമയിലെ പ്രാചീന ശിലാലിഖിതങ്ങൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടി

തെക്ക്പടിഞ്ഞാറൻ സൗദി അറേബ്യയിലെ, നജ്‌റാനിൽ സ്ഥിതിചെയ്യുന്ന ഹിമയിലെ പ്രാചീന ശിലാലിഖിതങ്ങൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading