സൗദി: ചെങ്കടൽ പദ്ധതിയുടെ നാലാം വാർഷികത്തിന്റെ അവസരത്തിൽ പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

Saudi Arabia

ചെങ്കടൽ പദ്ധതി ആരംഭിച്ചതിന്റെ നാലാം വാർഷികത്തിന്റെ അവസരത്തിൽ സൗദി പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആഗോള ടൂറിസം രംഗത്ത് ചെങ്കടൽ പദ്ധതിയ്ക്കുള്ള പ്രാധാന്യം എടുത്ത് കാട്ടുന്ന ചിത്രങ്ങൾ ആലേഖനം ചെയ്തുകൊണ്ടാണ് ഈ സ്റ്റാമ്പുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

Source: Saudi Press Agency.

ഇതുമായി ബന്ധപ്പെട്ട് 3 റിയാൽ വീതം മൂല്യമുള്ള ആറ് സ്റ്റാമ്പുകളടങ്ങിയ സോവനീർ ഷീറ്റ് സൗദി പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.

SPA