ഒമാൻ: ബാങ്കിങ് സംവിധാനങ്ങൾ ഹാക്ക് ചെയ്തതായുള്ള വാർത്തകൾ വ്യാജമെന്ന് CBO

featured GCC News

രാജ്യത്തെ ബാങ്കിങ് സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) വ്യക്തമാക്കി.

ബാങ്കിങ് സംവിധാനങ്ങളിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച അവകാശവാദങ്ങൾ തള്ളിക്കൊണ്ടാണ് CBO ഒരു പ്രസ്താവന പുറത്തിറക്കിയത്.

ഒമാനിലെ ബാങ്കുകളുടെ ഇലക്ട്രോണിക് സംവിധാനങ്ങളിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി പ്രചരിക്കുന്ന വാർത്തകൾ തികച്ചും വാസ്തവവിരുദ്ധമാണെന്ന് CBO ഈ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒമാനിലെ എല്ലാ ബാങ്കിങ് സംവിധാനങ്ങളും സുരക്ഷിതമായി പ്രവർത്തിക്കുന്നതായും, സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, സേവനങ്ങളിൽ തടസം നേരിട്ടിട്ടില്ലെന്നും CBO കൂട്ടിച്ചേർത്തു.