ഒമാൻ: ഹജാർ മലനിരകളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

GCC News

ഹജാർ മലനിരകളിലും പരിസരങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2023 ഓഗസ്റ്റ് 10-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഹജാർ മലനിരകളിലും പരിസരങ്ങളിലും മണിക്കൂറിൽ നാല്പത് നോട്ടിലധികം (74.08 കിലോമീറ്റർ) വേഗതയിൽ, താഴ്‌വരകളുടെ ദിശയിൽ, കാറ്റ് വീശുന്നതിന് സാധ്യതയുണ്ട്.

ഈ കാറ്റ് ഹജാർ മലനിരകളിലെ വിവിധ പ്രദേശങ്ങളെ ബാധിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാറ്റ് മൂലം ഈ മേഖലകളിൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.

Cover Image: Oman News Agency.