ദുബായ്: മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ ആരംഭിച്ചു

featured GCC News

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ 2024 ജനുവരി 21-ന് ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രദർശനം സ്‌പെഷ്യാലിറ്റി കോഫി അസോസിയേഷന്റെ സഹകരണത്തോടെയാണ് നടത്തുന്നത്.

ദുബായ് വേൾഡ് ട്രേഡ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്‌മന്റ് സ്ഥാപനമായ ‘DXB ലൈവ്’ ആണ് വേൾഡ് ഓഫ് കോഫി എക്സിബിഷൻ ഒരുക്കുന്നത്. 2024 ജനുവരി 21 മുതൽ ജനുവരി 23 വരെയാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.

Source: Dubai Media Office.

മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷനിൽ 51 രാജ്യങ്ങളിൽ നിന്നുള്ള 1650 കമ്പനികളും, ബ്രാൻഡുകളും പങ്കെടുക്കുന്നുണ്ട്.

Source: Dubai Media Office.

യു എസ്, ജർമ്മനി, കാനഡ, സ്ലൊവാക്യ, പോർച്ചുഗൽ, അയർലൻഡ്, കുവൈറ്റ്, നോർവേ, തായ്‌വാൻ, തായ്‌ലൻഡ്, പാകിസ്ഥാൻ, ഇറാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കോഫി കമ്പനികളും ബ്രാൻഡുകളും ഇതിൽ പങ്കെടുക്കുന്നുണ്ട്.

ഇത്തവണത്തെ വേൾഡ് ഓഫ് കോഫി എക്സിബിഷനിൽ ഇന്ത്യ ഉൾപ്പടെ ഏഴ് രാജ്യങ്ങളുടെ ദേശീയ പവലിയനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, മ്യാൻമർ, റുവാണ്ട, ഉഗാണ്ട, ഇക്വഡോർ, കോസ്റ്റാറിക്ക, എൽ സാൽവഡോർ എന്നീ രാജ്യങ്ങളുടെ പവലിയനുകളാണിവ.