ഒമാൻ: വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

GCC News

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഏപ്രിൽ 5-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഏപ്രിൽ 5 മുതൽ ശക്തമായ കാറ്റിനും, പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഈ കാറ്റ് അടുത്ത ഏതാനം ദിവസങ്ങളിൽ തുടരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്. മുസന്ദം, അൽ ബുറൈമി, അൽ ദഹിറാഹ്, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, അൽ ദാഖിലിയ തുടങ്ങിയ ഗവർണറേറ്റുകളിൽ ഈ കാലയളവിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ്.

തുറന്ന ഇടങ്ങളിലും, മരുഭൂപ്രദേശങ്ങളിലും ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, മണൽക്കാറ്റിനും സാധ്യതയുണ്ട്.