രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
2022 മെയ് 3-ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തബൂക്, നോർത്തേൺ ബോർഡേഴ്സ്, ജൗഫ്, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജസാൻ, അസീർ, ബാഹ തുടങ്ങിയ മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടികാട്ടിയിട്ടുണ്ട്.
ജസാൻ, അസീർ, ബാഹ, മക്ക തുടങ്ങിയ മേഖലകളിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി അധികൃതർ അറിയിച്ചിട്ടുണ്ട്. തബൂക്, ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഹൈൽ മേഖലകളിൽ ബുധനാഴ്ച്ച വരെ പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഖാസിം, കിഴക്കൻ മദിന, ഈസ്റ്റേൺ പ്രൊവിൻസ്, റിയാദിന്റെ വടക്കൻ മേഖലകൾ തുടങ്ങിയ ഇടങ്ങളിൽ മെയ് 5, വ്യാഴാഴ്ച വരെ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പിൽ വ്യക്തമാക്കുന്നു.
Cover Image: Saudi Press Agency.