ബഹ്‌റൈൻ: 6 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വിമാനത്താവളത്തിലെ PCR പരിശോധന ഒഴിവാക്കി

Bahrain

വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന 6 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് PCR പരിശോധനകൾ ഒഴിവാക്കിയതായി ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് എയർപോർട്ട് അധികൃതർ ട്വിറ്ററിലൂടെ പങ്ക് വെച്ചിട്ടുണ്ട്.

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും PCR ടെസ്റ്റിംഗ് നിർബന്ധമാക്കിയതായി നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. വിമാനത്താവളത്തിലെ COVID-19 PCR പരിശോധനകൾക്കായി 30 ദിനാർ വീതമാണ് ഓരോ യാത്രികരിൽ നിന്നും ബഹ്‌റൈനിൽ ഈടാക്കുന്നത്.