സൗദി: എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും ഗ്രാൻഡ് മോസ്ക്കിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി

GCC News

ഉംറ തീർത്ഥാടകർക്കൊപ്പം കുട്ടികളെ തീർത്ഥാടനത്തിൽ പങ്കെടുപ്പിക്കുന്നതിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2022 ഓഗസ്റ്റ് 13-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്:

  • അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾ – ഇവർക്ക് തീർത്ഥാടകരെ അനുഗമിക്കുന്നതിന് പ്രത്യേക അനുമതികൾ ആവശ്യമില്ല. പെർമിറ്റ് കൂടാതെ തന്നെ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളെ തീർത്ഥാടകർക്ക് ഒപ്പം കൂട്ടാവുന്നതാണ്.
  • അഞ്ച് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾ – ഇവർക്ക് പ്രത്യേക പെർമിറ്റ് ആവശ്യമാണ്. അഞ്ച് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് Eatmarna ആപ്പിലൂടെ പെർമിറ്റ് എടുത്ത ശേഷം തീർത്ഥാടകർക്കൊപ്പം ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കാവുന്നതാണ്.