COVID-19: ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് ബാധകമായ ഔദ്യോഗിക യാത്രാ നിർദ്ദേശങ്ങൾ

GCC News

രാജ്യത്ത് വീണ്ടും കൊറോണ വൈറസ് ബാധകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ യാത്രാ നിർദ്ദേശങ്ങൾ നൽകി.

മാർച്ച് 3-നു പുറത്തിറക്കിയ ഈ നിർദ്ദേശങ്ങൾ പ്രകാരം:

  • ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് മാർച്ച് 3-നോ അതിനു മുൻപോ അനുവദിച്ചിട്ടുള്ള എല്ലാ വിസ/ ഇ-വിസകളും നിലവിൽ റദ്ദാക്കിയിട്ടുണ്ട്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാൽ ഇന്ത്യയിലേക്ക് പ്രവേശിക്കേണ്ട ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അടുത്തുള്ള ഇന്ത്യൻ എംബസ്സിയിൽ നിന്ന് പുതിയ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
  • ഫെബ്രുവരി 5-നു മുന്നേ ഉള്ള ചൈനീസ് പൗരന്മാർക്കുള്ള വിസകൾ റദ്ദാക്കിയ നടപടി തുടരും.
  • ഫെബ്രുവരി 1-നോ അതിനു ശേഷമോ ചൈന, ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച വിദേശപൗരന്മാർക്ക് അനുവദിച്ചിട്ടുള്ള എല്ലാ വിസ/ ഇ-വിസകളും നിലവിൽ റദ്ദാക്കിയിട്ടുണ്ട്.
  • മുന്നേ പറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ, യു എൻ ഉദ്യോഗസ്ഥർ, ഒ സി ഐ കാർഡ് ഉള്ളവർ, വിമാനജോലിക്കാർ എന്നിവരെ ഈ യാത്രാ വിലക്കുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും അവരെ ആരോഗ്യ സൂക്ഷമപരിശോധനകൾക്ക് വിധേയരാക്കുന്നതായിരിക്കും.
  • ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന എല്ലാ അന്താരാഷ്‌ട്ര വിമാന സർവീസുകളിലെയും യാത്രക്കാർ നിർദിഷ്ട ഫോമിൽ പേര്, രാജ്യത്തിനകത്തെ വിലാസം, ഫോൺ നമ്പർ മുതലായ വിവരങ്ങളും, യാത്രാ വിവരങ്ങളും ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കും, ഇമ്മിഗ്രേഷന്‍ അധികൃതർക്കും നൽകേണ്ടതാണ്.
  • ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, ഇറാൻ, ഇറ്റലി, ഹോങ്കോങ്, മക്കാവു, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, നേപ്പാൾ, തായ്‌ലൻഡ്, സിംഗപ്പൂർ, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ വരുന്ന വിദേശികളും ഇന്ത്യാക്കാരുമായുള്ള എല്ലാ യാത്രികരെയും ആരോഗ്യ സുരക്ഷാ സൂക്ഷ്മപരിശോധനകൾക്ക് വിധേയരാക്കുന്നതായിരിക്കും.
  • ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള യാത്രകളിൽ നിന്നും COVID-19 ബാധയുള്ള രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകളിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ നിർദ്ദേശിക്കുന്നുണ്ട്.

1 thought on “COVID-19: ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് ബാധകമായ ഔദ്യോഗിക യാത്രാ നിർദ്ദേശങ്ങൾ

Comments are closed.