COVID-19: യു എ ഇയിൽ ഒരു മരണം; 240 പേർക്ക് കൂടി രോഗബാധ

GCC News

യു എ ഇയിൽ 240 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 3, വെള്ളിയാഴ്ച്ച അറിയിച്ചു. ഇതോടെ യു എ ഇയിലെ COVID-19 ബാധിതരുടെ എണ്ണം 1264 ആയി. നിലവിൽ രോഗം കണ്ടെത്തിയവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മന്ത്രാലയം അറിയിച്ചു. 12 പേർ കൂടി രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.

കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഒരു മരണവും വെള്ളിയാഴ്ച്ച രാജ്യത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 52 വയസുള്ള ഒരു ഏഷ്യൻ വംശജനാണ് മരിച്ചത്. ഇദ്ദേഹത്തിന് കിഡ്‌നി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉണ്ടായിരുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ രാജ്യത്ത് കൊറോണാ വൈറസ് ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 9 ആയി.