COVID-19: ഇന്ത്യയിൽ നിന്ന് ആദ്യത്തെ മരണം കർണാടകയിൽ

India News

രാജ്യത്തെ ആദ്യത്തെ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള മരണം കർണാടകയിൽ നിന്ന് റിപ്പോർട്ട് ചെയ്തു. കർണാടകയിലെ കൽബുർഗിയിൽ നിന്നുള്ള 76-കാരനാണ് മരണമടഞ്ഞത്. COVID-19 ബാധ കണ്ടെത്തിയിരുന്ന ഇദ്ദേഹം ചൊവ്വാഴ്ചയാണ് മരിച്ചത്. കൊറോണാ വൈറസ് ബാധയാണ് മരണകാരണമെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇദ്ദേഹവുമായി അടുത്തിടപഴകിയവരെ കണ്ടെത്തി സൂക്ഷ്മനിരീക്ഷണങ്ങൾക്ക് വിധേയരാകുന്നതിനുള്ള നടപടികൾ കൈകൊണ്ടവരുന്നതായി കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. ഇദ്ദേഹം ഹൈദരാബാദിൽ ആദ്യം ചികിത്സ തേടിയിരുന്നു എന്ന റിപ്പോർട്ടുകൾ ഉള്ളതിനാൽ ആവശ്യമായ നടപടികൾ എടുക്കുന്നതിനു തെലങ്കാന സർക്കാരിനെയും വിവരമറിയിച്ചിട്ടുണ്ട്.