ദുബായ്: നയിഫ് മേഖലയിലെ ആരോഗ്യ പരിശോധനകൾ പുരോഗമിക്കുന്നതായി അധികൃതർ

GCC News

ദുബായിലെ നയിഫ് മേഖലയിലെ COVID-19 ആരോഗ്യ പരിശോധനകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. നയിഫ് നിവാസികളുടെ പൂർണ്ണ സഹകരണം ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്നതായും, ഇത് ആരോഗ്യ പരിശോധനകളുടെ വേഗം വർദ്ധിപ്പിച്ചതായും ആരോഗ്യ വിദ്ധഗ്ധർ അറിയിച്ചു.

ഈ മേഖലയിലെ ആരോഗ്യ സുരക്ഷ പൂർണ്ണമായും കൈവരിക്കാൻ എത്രയും വേഗം ഇത് സഹായകരമാകും എന്നും അധികൃതർ പ്രത്യാശ പങ്കുവെച്ചു.

ദുബായിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ഈ മേഖലയിലെ പൊതുജനങ്ങൾ നിലവിലെ ആരോഗ്യ സുരക്ഷാ നടപടികളുടെ പ്രാധാന്യത്തെക്കുറിച്ച് പൂർണ്ണമായും ബോധവാന്മാരാണെന്നും, ഇത് ആരോഗ്യ പ്രവർത്തകരുടെ പരിശോധനകൾ കൂടുതൽ എളുപ്പമാക്കുന്നുണ്ടെന്നും ദുബായ് മീഡിയ ഓഫീസിലൂടെ പുറത്ത് വിട്ട പത്രക്കുറിപ്പിൽ പറയുന്നു.