ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവൽ ജൂൺ 21 മുതൽ

UAE

ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് (DEF 2023) 2023 ജൂൺ 21 മുതൽ ആരംഭിക്കും. ജൂൺ 21 മുതൽ ജൂൺ 25 വരെയാണ് DEF 2023 അരങ്ങേറുന്നത്.

ദുബായ് എക്സ്പോ സിറ്റിയിലെ ദുബായ് എക്സിബിഷൻ സെന്ററിൽ (സൗത്ത് ഹാൾ) വെച്ചാണ് DEF 2023 സംഘടിപ്പിക്കുന്നത്. ആഗോളതലത്തിലെ ഗെയിമിംഗ് മേഖലയിലെ അംഗങ്ങൾ ഈ മേളയിൽ പങ്കെടുക്കുന്നതാണ്.

വീഡിയോ ഗെയിംസ് മേഖലയിലെ നൂതന പ്രവണതകൾ, ടെക് വിനോദമേഖലയിലെ പുത്തൻ ആശയങ്ങൾ മുതലായവ ഈ മേളയിൽ അവതരിപ്പിക്കപ്പെടുന്നതാണ്. വീഡിയോ ഗെയിംസ് ടൂർണമെന്റുകളും DEF 2023-ൽ വെച്ച് സംഘടിപ്പിക്കുന്നതാണ്.

Cover Image: Dubai Media Office.