ലോക ജലദിനത്തിന്റെ ഭാഗമായി ദുബായ് ഇലെക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) ജബൽ അലി മറൈൻ റിസർവിൽ 5500 കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു. എമിറേറ്റ്സ് മറൈൻ എൻവിറോമെൻറ് ഗ്രൂപ്പുമായി ചേർന്നാണ് DEWA ഈ പദ്ധതി നടപ്പിലാക്കിയത്.
പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും, 2030-ഓടെ യു എ ഇയിൽ 100 ദശലക്ഷത്തിലധികം കണ്ടൽ മരങ്ങൾ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ രാജ്യത്തെ കണ്ടൽക്കാടുകൾ നിലനിർത്തുക എന്ന ദേശീയ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനുമായാണ് DEWA ഈ പദ്ധതി നടപ്പിലാക്കിയത്. 350 ഓളം DEWA ജീവനക്കാരും അവരുടെ കുടുംബങ്ങളും, അനുബന്ധ സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാരും ഈ കാമ്പെയ്‌നിൽ പങ്കെടുത്തു.
സുസ്ഥിരത, പ്രകൃതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഒരു ബോധവത്കരണ പരിപാടിയ്ക്കും DEWA തുടക്കമിട്ടിട്ടുണ്ട്. ഗ്ലോബൽ വില്ലേജിൽ വെച്ചാണ് ഈ പ്രത്യേക ബോധവത്കരണ പരിപാടി നടത്തുന്നത്.
WAM