എമിറേറ്റിലെ ഏതാനം മാളുകളിൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുള്ള COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. മാൾ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെൻറ്റർ മിർദിഫ്, സിറ്റി സെൻറ്റർ ദെയ്റ എന്നിവിടങ്ങളിലാണ് DHA ഈ സേവനം നൽകിവരുന്നത്.
പുതിയ അറിയിപ്പ് പ്രകാരം ഈ മൂന്ന് പരിശോധനാ കേന്ദ്രങ്ങളിലും ജനങ്ങൾക്ക് താഴെ പറയുന്ന സമയക്രമങ്ങളിൽ നേരിട്ടെത്തി പരിശോധനകൾ നടത്താവുന്നതാണ്:
- ഞായർ മുതൽ ബുധൻ വരെ: രാവിലെ 10:00 – വൈകീട്ട് 5:00 വരെ.
- വ്യാഴം, വെള്ളി, ശനി ദിനങ്ങളിൽ: രാവിലെ 10:00 – വൈകീട്ട് 7:00 വരെ.
നേരത്തെ ഈ സേവങ്ങൾക്ക് മുൻകൂർ അനുവാദം നിർബന്ധമായിരുന്നു.
ദുബായിലെ മാളുകളിൽ പ്രവർത്തിക്കുന്ന COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ പരിശോധനയ്‌ക്കെത്തുന്നവർ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക:
- മാളുകളിൽ പ്രവർത്തിക്കുന്ന COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ പനി, ശ്വാസതടസ്സം മുതലായ രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധനകൾ നടത്തരുതെന്ന് DHA അറിയിച്ചിട്ടുണ്ട്.
- മാളുകളിലെ പരിശോധനാ കേന്ദ്രങ്ങൾ യാത്രാ സംബന്ധമായ ആവശ്യങ്ങൾക്കും, ആരോഗ്യകാര്യങ്ങളുമായി ബന്ധമില്ലാത്തതുമായ ആവശ്യങ്ങൾക്കും PCR ടെസ്റ്റ് റിസൾട്ട് ലഭിക്കേണ്ടവർക്ക് വേണ്ടിയാണ് ആരംഭിച്ചിട്ടുള്ളതെന്ന് DHA വ്യക്തമാക്കി.
- പ്രതിദിനം 180 ടെസ്റ്റുകൾ നടത്തുന്നതിനുള്ള സൗകര്യമാണ് ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കുന്നത്.
- 150 ദിർഹമാണ് ടെസ്റ്റുകൾക്ക് ഈടാക്കുന്നത്.
- PCR പരിശോധനാ ഫലങ്ങൾ 24 മണിക്കൂറിനകം നേരിട്ട് അയച്ചു കൊടുക്കുന്നതാണ്.
ഒക്ടോബറിലാണ് ദുബായിലെ ഏതാനം മാളുകളിൽ പൊതുജനങ്ങൾക്കായി COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചത്.