ദുബായ് എയർപോർട്ടിൽ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്ന വില്പനയന്ത്രങ്ങൾ സ്ഥാപിച്ചു

GCC News

ദുബായ് എയർപോർട്ടിൽ നിന്നു സഞ്ചരിക്കുന്ന യാത്രികർക്ക് വ്യക്തി സുരക്ഷാ ഉപകരണങ്ങൾ (PPE – Personal Protective Equipment) ടെർമിനലിൽ നിന്ന് തന്നെ വാങ്ങുന്നതിനായുള്ള സംവിധാനം നിലവിൽ വന്നു. മാസ്‌ക്കുകൾ, കയ്യുറകൾ, സാനിറ്റൈസറുകൾ എന്നിങ്ങനെ വിവിധ തരം PPE ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള രണ്ട് വെന്റിങ്ങ് മെഷിനുകൾ എയർപോർട്ടിൽ സ്ഥാപിച്ചിട്ടുണ്ട്. ദുബായ് എയർപോർട്ടിലെ ബിൽഡിംഗ് 3, 2 എന്നിവയിലെ ഡിപ്പാർച്ചർ ഏരിയകളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്.

ഒരു മാസ്ക്ക്, ഒരു സെറ്റ് കയ്യുറകൾ എന്നിവ അടങ്ങിയ ഓരോ കിറ്റുകൾക്കും നിലവിൽ 6 ദിർഹമാണ് ഈ വില്പനയന്ത്രങ്ങളിൽ ഈടാക്കുന്നത്. 2 തരത്തിലുള്ള സാനിറ്റൈസറുകളും (9 AED) ലഭ്യമാക്കിയിട്ടുണ്ട്. വരും ദിനങ്ങളിൽ ആഗോളനിലവാരത്തിലുള്ള, പുനരുപയോഗിക്കാവുന്ന മാസ്കുകൾ ഉൾപ്പടെ കൂടുതൽ ഉത്പന്നങ്ങൾ ഈ വെന്റിങ്ങ് മെഷിനുകൾ വഴി യാത്രികർക്ക് ലഭ്യമാക്കുന്നതാണെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.