എമിറേറ്റിലെ റമദാൻ മാസത്തിലെ മെട്രോ, ബസ് എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2023 മാർച്ച് 21-ന് രാത്രിയാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.
റമദാൻ മാസത്തിലെ RTA നൽകുന്ന സേവനങ്ങളായ ബസ്, മെട്രോ, ട്രാം, ജലഗതാഗത സംവിധാനങ്ങൾ, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
വാഹന പാർക്കിങ്ങ്
ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും തിങ്കൾ മുതൽ ശനി വരെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 6 വരെയും, രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെയും പാർക്കിംഗ് ഫീസ് ഈടാക്കുന്നതാണ്.
മെട്രോ സമയങ്ങൾ
റെഡ് ലൈൻ
- തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 05:00 മുതൽ അർദ്ധരാത്രി 12 മണി വരെ.
- വെള്ളിയാഴ്ച്ച – രാവിലെ 05:00 മുതൽ പിറ്റേന്ന് പുലർച്ചെ 01:00 വരെ.
- ശനിയാഴ്ച്ച – രാവിലെ 05:00 മുതൽ അർദ്ധരാത്രി 12 മണി വരെ.
- ഞായറാഴ്ച്ച – രാവിലെ 8 മുതൽ അർദ്ധരാത്രി 12 മണി വരെ.
ഗ്രീൻ ലൈൻ
- തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 05:00 മുതൽ അർദ്ധരാത്രി 12 മണി വരെ.
- വെള്ളിയാഴ്ച്ച – രാവിലെ 05:00 മുതൽ പിറ്റേന്ന് പുലർച്ചെ 01:00 വരെ.
- ശനിയാഴ്ച്ച – രാവിലെ 05:00 മുതൽ അർദ്ധരാത്രി 12 മണി വരെ.
- ഞായറാഴ്ച്ച – രാവിലെ 8 മുതൽ അർദ്ധരാത്രി 12 മണി വരെ.
ട്രാം സമയങ്ങൾ
- തിങ്കൾ മുതൽ ശനി വരെ – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
- ഞായറാഴ്ച്ച – രാവിലെ 9 മുതൽ രാത്രി 1 മണി വരെ.
ബസ് സമയങ്ങൾ
ദുബായ് ബസ്
- രാവിലെ 6 മുതൽ രാത്രി 1 മണിവരെ.
മെട്രോ ലിങ്ക് ബസ്
മെട്രോ ലിങ്ക് ബസുകൾ മെട്രോ പ്രവർത്തനസമയങ്ങളുമായി ബന്ധപ്പെടുത്തി പ്രവർത്തിക്കുന്നതാണ്.
കസ്റ്റമർ കെയർ സെന്ററുകൾ:
RTA-യുടെ കസ്റ്റമർ കെയർ സെന്ററുകൾ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കുന്നതാണ്. വെള്ളിയാഴ്ച്ചകളിൽ ഇവ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കുന്നതാണ്. ഉം രമൂൽ, ദെയ്‌റ, അൽ ബർഷ, അൽ മനറ എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.
Cover Image: Dubai RTA.