അബുദാബി: ഷോപ്പിംഗ് മാളുകളിൽ തെർമൽ സ്കാനറുകൾ സ്ഥാപിച്ചു

GCC News

പൊതുസമൂഹത്തിൽ എല്ലാവരുടെയും ആരോഗ്യ സുരക്ഷാ ഉറപ്പാക്കുന്നതിനായി അബുദാബിയിലെ വിവിധ ഷോപ്പിംഗ് മാളുകളിൽ തെർമൽ സ്കാനർ സംവിധാനങ്ങൾ സ്ഥാപിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. മാളുകൾ പോലെ ആളുകൾ ഒത്തുകൂടുന്ന ഇടങ്ങളിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങൾക്ക് പേടികൂടാതെ ഷോപ്പിംഗ് ചെയ്യുന്നതിനും ഇത് അവസരമൊരുക്കുന്നു.

https://twitter.com/admediaoffice/status/1238041987502268416

കൊറോണാ വൈറസ് ബാധയ്‌ക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുന്നതിനായാണ് അബുദാബിയിലെ പ്രമുഖമാളുകളുടെയെല്ലാം പ്രവേശനകവാടത്തിൽ തെർമൽ സ്കാനറുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ രോഗലക്ഷങ്ങൾ ഉള്ളവരെ കണ്ടെത്തുന്നതിനും രോഗം പകരുന്നത് തടയാനും സാധിക്കും.