രണ്ട് മാസത്തോളം നീണ്ട താത്കാലിക അടച്ചിടലിന് ശേഷം കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു. 2026 ഏപ്രിൽ 23-ന് വൈകീട്ട് മുതലാണ് കുവൈറ്റ് തങ്ങളുടെ വ്യോമാതിർത്തി തുറന്ന് കൊടുത്തിരിക്കുന്നത്.
Director of the Public Authority of Civil Aviation Sheikh Humoud Mubarak Humoud Al-Jaber Al-Sabah, announces the reopening of airspace at #Kuwait International Airport starting this evening@Kuwait_DGCAhttps://t.co/WkPyO6DAN5#KUNA pic.twitter.com/D0PpnkAS2T
— Kuwait News Agency – English Feed (@kuna_en) April 23, 2026
കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സേവനങ്ങൾ പടിപടിയായി ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതിന്റെ ആദ്യ പടിയായി 2026 ഏപ്രിൽ 26, ഞായറാഴ്ച മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4, 5 എന്നിവയിൽ നിന്ന് ഏതാനം തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വ്യോമയാന സേവനങ്ങൾ ആരംഭിക്കുന്നതാണ്.

