എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് ദുബായിലെ സർക്കാർ മേഖലയിലും, സ്വകാര്യ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, ചൊവ്വാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ തീരുമാനിച്ചു.
ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.
2024 ഏപ്രിൽ 15-ന് രാത്രിയാണ് ദുബായ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം സർക്കാർ ജീവനക്കാർക്കും, സ്വകാര്യ വിദ്യാലയങ്ങൾക്കും 2024 ഏപ്രിൽ 16-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തിയിട്ടുണ്ട്.