എമിറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വിവിധ വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവരുടെ ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പുകൾ സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ഒരു അറിയിപ്പ് പുറത്തിറക്കി. വിവിധ COVID-19 വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് ദുബായിൽ ലഭ്യമാക്കിയിട്ടുള്ള ബൂസ്റ്റർ വാക്സിൻ, അവയുടെ കാലാവധി തുടങ്ങിയ വിവരങ്ങൾ ഈ അറിയിപ്പിൽ DHA വ്യക്തമാക്കിയിട്ടുണ്ട്.
വ്യക്തികൾ ആദ്യ ഘട്ടത്തിൽ സ്വീകരിച്ചിട്ടുള്ള വാക്സിനുകൾ അടിസ്ഥാനമാക്കി അവർക്ക് നൽകുന്ന ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ഈ അറിയിപ്പിലൂടെ DHA ലഭ്യമാക്കിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന രീതിയിലാണ് DHA ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ നൽകുന്നത്:
ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ:
- ആദ്യ ഘട്ടത്തിൽ 2 ഡോസ് ഫൈസർ ബയോഎൻടെക് വാക്സിനെടുത്തവർ – ഇവർക്ക് ബൂസ്റ്റർ കുത്തിവെപ്പായി ഒരു ഡോസ് ഫൈസർ ബയോഎൻടെക് നൽകുന്നതാണ്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ഈ ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാക്കുന്നത്. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്ന മുഴുവൻ പേർക്കും ഈ ബൂസ്റ്റർ ലഭ്യമാണ്.
- ആദ്യ ഘട്ടത്തിൽ 2 ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിനെടുത്തവർ – ഇവർക്ക് ബൂസ്റ്റർ കുത്തിവെപ്പായി ഒരു ഡോസ് ഫൈസർ ബയോഎൻടെക് നൽകുന്നതാണ്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ഈ ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാക്കുന്നത്. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്ന മുഴുവൻ പേർക്കും ഈ ബൂസ്റ്റർ ലഭ്യമാണ്.
- ആദ്യ ഘട്ടത്തിൽ 2 ഡോസ് മോഡർന വാക്സിനെടുത്തവർ – ഇവർക്ക് ബൂസ്റ്റർ കുത്തിവെപ്പായി ഒരു ഡോസ് ഫൈസർ ബയോഎൻടെക് നൽകുന്നതാണ്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ഈ ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാക്കുന്നത്. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്ന മുഴുവൻ പേർക്കും ഈ ബൂസ്റ്റർ ലഭ്യമാണ്.
- ആദ്യ ഘട്ടത്തിൽ 2 ഡോസ് സ്പുട്നിക് വാക്സിനെടുത്തവർ – ഇവർക്ക് ബൂസ്റ്റർ കുത്തിവെപ്പായി ഒരു ഡോസ് ഫൈസർ ബയോഎൻടെക് നൽകുന്നതാണ്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ഈ ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാക്കുന്നത്. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്ന മുഴുവൻ പേർക്കും ഈ ബൂസ്റ്റർ ലഭ്യമാണ്.
- ആദ്യ ഘട്ടത്തിൽ ഒരു ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക, പിന്നീട് ഒരു ഡോസ് ഫൈസർ ബയോഎൻടെക് വാക്സിനെടുത്തവർ – ഇവർക്ക് ബൂസ്റ്റർ കുത്തിവെപ്പായി ഒരു ഡോസ് ഫൈസർ ബയോഎൻടെക് നൽകുന്നതാണ്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ഈ ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാക്കുന്നത്. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്ന മുഴുവൻ പേർക്കും ഈ ബൂസ്റ്റർ ലഭ്യമാണ്.
- ആദ്യ ഘട്ടത്തിൽ ഒരു ഡോസ് ജോൺസൺ ആൻഡ് ജോൺസൺ വാക്സിനെടുത്തവർ – ഇവർക്ക് ബൂസ്റ്റർ കുത്തിവെപ്പായി ഒരു ഡോസ് ഫൈസർ ബയോഎൻടെക് നൽകുന്നതാണ്. രണ്ടാം ഡോസ് സ്വീകരിച്ച് രണ്ട് മാസത്തിന് ശേഷമാണ് ഈ ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാക്കുന്നത്. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്ന മുഴുവൻ പേർക്കും ഈ ബൂസ്റ്റർ ലഭ്യമാണ്.
- ആദ്യ ഘട്ടത്തിൽ 2 ഡോസ് സിനോഫാം, അല്ലെങ്കിൽ രണ്ട് ഡോസ് സിനോവാക് വാക്സിനെടുത്തവർ – ഇവർക്ക് ബൂസ്റ്റർ കുത്തിവെപ്പായി രണ്ട് ഡോസ് ഫൈസർ ബയോഎൻടെക് നൽകുന്നതാണ്. രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ഈ ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാക്കുന്നത്. ഇവർക്ക് 21 ദിവസത്തെ ഇടവേളയിലാണ് ഈ രണ്ട് ഡോസ് ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നത്. പതിനാറ് വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്ന മുഴുവൻ പേർക്കും ഈ ബൂസ്റ്റർ ലഭ്യമാണ്.
ദുബായിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭ്യമാക്കിയിട്ടുള്ള DHA വാക്സിനേഷൻ കേന്ദ്രങ്ങൾ:
- One Central COVID-19 Vaccination Centre (2021 ഡിസംബർ 16 വരെ മാത്രം.)
- Al Garhoud Medical Fitness Centre.
- Al Karama Medical Fitness Centre.
- Za’abeel Health Centre.
- Al Mizhar Health Centre.
- Al Barsha Health Centre.
- Nad Al Hamar Health Centre.
- Albiet Metwahid Hall in Al Warqa.
DHA കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ ലഭിക്കുന്നതിന് മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്. ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനായുള്ള ബുക്കിംഗ് DHA-യുടെ ആപ്പ് ഉപയോഗിച്ചോ, അല്ലെങ്കിൽ 800342 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയോ പൂർത്തിയാക്കാവുന്നതാണ്.
ബൂസ്റ്റർ ഡോസ് വാക്സിനെടുക്കുന്നതിനായി DHA കേന്ദ്രങ്ങളിൽ എത്തുന്നവർ താഴെ പറയുന്ന രേഖകൾ കൈവശം കരുതേണ്ടതാണ്:
- ദുബായ് വിസകളിലുള്ളവർ – എമിറേറ്റ്സ് ഐഡി, പാസ്സ്പോർട്ട്, ദുബായ് വിസയുടെ കോപ്പി.
- മറ്റു എമിറേറ്റുകളിൽ നിന്നുള്ള വിസകളിലുള്ള, ദുബായിലെ താമസക്കാർ – ദുബായിലെ താമസക്കാരനാണെന്ന് തെളിയിക്കുന്ന രേഖ, എമിറേറ്റ്സ് ഐഡി, പാസ്സ്പോർട്ട് കോപ്പി.