അവശ്യ വസ്തുക്കളുടെയും മുഖ്യാഹാര സാധനങ്ങളുടെയും ദൈനംദിന വിലവിവരങ്ങൾ പൊതുജനങ്ങൾക്ക് പങ്കവെക്കുന്ന സേവനം ദുബായ് ഇക്കോണമി ആരംഭിച്ചു. ഇതിലൂടെ ആവശ്യവസ്തുക്കളുടെ വിലവിവരങ്ങൾ ജനങ്ങൾക്ക് അറിയുന്നതിനും റീറ്റെയിൽ കടകളിൽ സാധനങ്ങൾ ന്യായവിലയ്ക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കാനും സാധിക്കും.
അരി, പച്ചക്കറികൾ, പഴങ്ങൾ, പാൽ, മുട്ട, ബ്രെഡ്ഡ്, സാനിറ്റൈസർ, മാസ്കുകൾ തുടങ്ങിയ 40-തോളം ആവശ്യ സാധനങ്ങളുടെ ദിവസം തോറുമുള്ള വില വിവരങ്ങൾ ദുബായ് ഇക്കണോമിയുടെ @Dubai_DED എന്ന ഇൻസ്റ്റാഗ്രാം, ട്വിറ്റർ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ലഭ്യമാക്കുക
ഉപഭോക്താക്കൾക്ക് അവശ്യ വസ്തുക്കളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനായി price.ded.ae എന്ന ഓൺലൈൻ സംവിധാനവും ദുബായ് ഇക്കോണമി ഒരുക്കിയിട്ടുണ്ട്. ഈ സേവനങ്ങൾ ഒരുക്കുന്നതിലൂടെ കൊറോണാ വൈറസ് പശ്ചാത്തലത്തിൽ സമൂഹത്തിൽ ആവശ്യ വസ്തുക്കളുമായി ബന്ധപ്പെട്ട ചൂഷണങ്ങൾ തടയുകയാണ് ദുബായ് ഇക്കോണമി ലക്ഷ്യമിടുന്നത്.
1 thought on “അവശ്യ വസ്തുക്കളുടെ വിലവിവരങ്ങൾ അറിയാനുള്ള സേവനവുമായി ദുബായ് ഇക്കോണമി”
Comments are closed.