സൗദി: 6 മരണം; 157 പേർക്ക് കൂടി രോഗബാധ

GCC News

സൗദി അറേബ്യയിൽ 157 പേർക്ക് കൂടി പുതുതായി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 1, ബുധനാഴ്ച്ച അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 1720 ആയി. 264 പേർ ആകെ രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.

രാജ്യത്ത് 6 പേർ കൂടി കൊറോണാ വൈറസ് ബാധയെത്തുടർന്ന് മരിച്ചതായി ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ സൗദിയിൽ COVID-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ജനങ്ങൾ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.

UPDATE:

കൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മക്കയിലും മദീനയിലും ഏർപ്പെടുത്തിയിരുന്ന ഭാഗിക കർഫ്യു ദിവസം മുഴുവൻ ആയി നീട്ടിയതായി റിപ്പോർട്ടുകൾ. ഏപ്രിൽ 2 വ്യാഴാഴ്ച്ച മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നഗരങ്ങളിൽ 24 മണിക്കൂർ കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്.