മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ സമാപിച്ചു. 2024 മെയ് 8-നാണ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ സമാപിച്ചത്.
സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് കൊണ്ടാണ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ സമാപിച്ചത്.
ഏതാണ്ട് 10 ദശലക്ഷത്തിലധികം സന്ദർശകരാണ് ഗ്ലോബൽ വില്ലേജ് ഇരുപത്തെട്ടാം സീസൺ സന്ദർശിച്ചത്.
പത്ത് ദശലക്ഷം സന്ദർശകരെ സ്വീകരിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് ദുബായ് ഹോൾഡിങ് എന്റർടൈൻമെന്റ് സി ഈ ഓ ഫെർണാണ്ടോ എയ്‌റോ അറിയിച്ചു. 2023 ഒക്ടോബർ 18-നാണ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
Cover Image: Dubai Media Office.