ദുബായ്: ഫെബ്രുവരി 15 മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു

featured GCC News

2022 ഫെബ്രുവരി 15 മുതൽ രേഖകളുടെ അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. പ്രവാസികൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സേവനങ്ങൾ നൽകുന്നതിനായാണ് കൂടുതൽ വിശാലമായ കാത്തിരിപ്പ് മുറികളോട് കൂടിയ പുതിയ കേന്ദ്രത്തിലേക്ക് ഈ സേവനങ്ങൾ മാറ്റുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

2022 ഫെബ്രുവരി 11-നാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. “SG IVS Global Commercial Information Services” എന്ന സ്ഥാപനമാണ് ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകിവരുന്നത്. ദുബായിലെ ഔദ് മേത്തയിൽ ബിസിനസ് അട്രിയം ബിൽഡിംഗിലെ 201, 202 നമ്പർ മുറികളിൽ നിന്നായാണ് നിലവിൽ ഈ സ്ഥാപനം ഇത്തരം സേവനങ്ങൾ നൽകുന്നത്.

ഇന്ത്യൻ കോൺസുലേറ്റ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, “SG IVS Global Commercial Information Services” എന്ന സ്ഥാപനം 2022 ഫെബ്രുവരി 15 മുതൽ ഇതേ കെട്ടിടത്തിലെ തന്നെ ഒന്നാമത്തെ നിലയിലെ കൂടുതൽ വിശാലമായ മുറികളിൽ നിന്ന് സേവനങ്ങൾ നൽകുന്നതാണ്. ഇതേ കെട്ടിടത്തിലെ ഒന്നാം നിലയിലെ 102, 103, 104 എന്നീ മുറികളിൽ നിന്നാണ് ഫെബ്രുവരി 15 മുതൽ ഈ സേവനങ്ങൾ ലഭ്യമാക്കുന്നത്.

“SG IVS Global Commercial Information Services” താഴെ പറയുന്ന സമയക്രമം അനുസരിച്ചാണ് സേവനങ്ങൾ നൽകുന്നത്:

  • തിങ്കൾ – വെള്ളി: രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെ.
  • ശനിയാഴ്ച്ച: രാവിലെ 8 മുതൽ രാവിലെ 11 വരെ.

കൂടുതൽ വിവരങ്ങൾക്ക് 04-3579585, 80046342 എന്നീ നമ്പറുകളിലോ, pbsk.dubai@mena.gov.in, attestation.dubai@mea.gov.in, passport.dubai@mea.gov.in എന്നീ ഇമെയിൽ വിലാസങ്ങളിലോ കോൺസുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്.