എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ 2026 ഏപ്രിൽ 3 വരെ ഓൺലൈൻ പഠനം തുടരുമെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു. 2026 മാർച്ച് 24-നാണ് KHDA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
To ensure the safety of students, KHDA confirms the continuation of distance learning across all private educational institutions in Dubai until Friday, April,3 2026.
— KHDA | هيئة المعرفة والتنمية البشرية بدبي (@KHDA) March 24, 2026
KHDA also emphasises that any institution seeking to resume on-site learning must submit a formal request… pic.twitter.com/qXzKSTdGz1
ദുബായിലെ സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ ഏപ്രിൽ 3 വരെ വിദൂര പഠന രീതി തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, 2026 ഏപ്രിൽ 3-ന് മുൻപായി വിദ്യാലങ്ങളിൽ നിന്ന് നേരിട്ട് അധ്യയനം നൽകുന്ന പഠന രീതിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സ്കൂളുകൾക്ക് ഇതിനായി KHDA-യിൽ വ്യക്തവും വിശദവുമായ ന്യായീകരണങ്ങൾ ഉൾക്കൊള്ളുന്ന നേരിട്ടുള്ള ഒരു ഔപചാരിക അഭ്യർത്ഥന സമർപ്പിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പൊതു അംഗീകാരങ്ങൾ നൽകില്ലെന്നും, ഇത്തരത്തിൽ ലഭിക്കുന്ന ഓരോ അപേക്ഷയും യോഗ്യതയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയും അന്തിമ തീരുമാനത്തിനായി വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് ശുപാർശ ചെയ്യുകയും ചെയ്യുമെന്നും KHDA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ അപേക്ഷകൾ ഓരോന്നോരോന്നായി വിദ്യാഭ്യാസ മന്ത്രാലയം പരിഗണിക്കുകയും അംഗീകൃത ചട്ടങ്ങൾക്കും, നടപടിക്രമങ്ങൾക്കും അനുസൃതമായി അവലോകനം ചെയ്യുകയും ചെയ്യുന്നതാണ്. ദുബായിലെ വിദ്യാഭ്യാസ സമൂഹത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന രീതിയിലായിരിക്കും വിദ്യാഭ്യാസ മന്ത്രാലയം ഇത്തരം അപേക്ഷകളിൽ തീരുമാനം കൈക്കൊള്ളുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

