ദുബായ്: വിദ്യാലയങ്ങളിൽ ഫെബ്രുവരി 13-ന് വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കാൻ ആഹ്വാനം

UAE

എമിറേറ്റിലെ വിദ്യാലയങ്ങളിൽ 2024 ഫെബ്രുവരി 13-ന് വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കാൻ ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) ആഹ്വാനം ചെയ്തു. 2024 ഫെബ്രുവരി 12-ന് രാത്രിയാണ് KHDA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നിലവിലെ അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ പൊതു വിദ്യാലയങ്ങളിൽ 2024 ഫെബ്രുവരി 13-ന് വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കാൻ യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം നൽകിയ നിർദ്ദേശത്തെ തുടർന്നാണ് KHDA ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ദുബായിലെ സ്വകാര്യ വിദ്യാലയങ്ങൾ, നഴ്‌സറികൾ, യൂണിവേഴ്സിറ്റികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഫെബ്രുവരി 13-ന് വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കാൻ KHDA ആഹ്വാനം ചെയ്തിട്ടുണ്ട്.