ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
#RTA has announced the service hours for all services during the Eid Al Adha holiday for the year 1446H (2025). The timings apply to Customer Happiness Centres, paid parking zones, public buses, Dubai Metro and Tram, marine transport services, and technical testing centres.
— RTA (@rta_dubai) June 2, 2025
To… pic.twitter.com/YxJRHtaaGw
2025 ജൂൺ 2-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ദുബായിലെ ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും 2025 ജൂൺ 5, വ്യാഴാഴ്ച മുതൽ ജൂൺ 8, ഞായറാഴ്ച വരെ വാഹന പാർക്കിംഗ് സൗജന്യമായിരിക്കും.