ദുബായ്: നവംബർ 26-ന് മെട്രോ സേവനങ്ങൾ രാവിലെ 3:30 മുതൽ ആരംഭിക്കും

UAE

2021 നവംബർ 26, വെള്ളിയാഴ്ച്ച ദുബായ് മെട്രോ സേവനങ്ങൾ പുലർച്ചെ 3:30 മുതൽ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. നവംബർ 24-ന് രാത്രിയാണ് RTA ഇക്കാര്യം അറിയിച്ചത്.

നവംബർ 26-ന് ഷെയ്ഖ് സായിദ് റോഡിൽ നടക്കുന്ന ദുബായ് റൺ 2021-ൽ പങ്കെടുക്കുന്നവർക്ക് യാത്രാ സേവനങ്ങൾ ഒരുക്കുന്നതിനായാണ് ദുബായ് മെട്രോ സർവീസ് നേരത്തെ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച്ച ദുബായ് മെട്രോയുടെ എല്ലാ സ്റ്റേഷനുകളും രാവിലെ 3:30-ന് തുറക്കുമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.