എമിറേറ്റിലെ മുഴുവൻ പൊതു ലൈബ്രറികളുടെയും പ്രവർത്തനം അവയുടെ ഔദ്യോഗിക സമയക്രമം പാലിക്കുന്ന രീതിയിലേക്ക് തിരികെ ഏർപ്പെടുത്തിയതായി ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി വ്യക്തമാക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, ദുബായിലെ മുഴുവൻ പൊതു ലൈബ്രറികളും, സെപ്റ്റംബർ 18 മുതൽ, രാവിലെ 8 മണിമുതൽ രാത്രി 8 മണിവരെ (ശനി – വ്യാഴം വരെ) എന്ന സമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുമെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെക്കൊണ്ട് വരുന്നതിനായുള്ള നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
ലൈബ്രറികളിലെത്തുന്ന മുഴുവൻ പേരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
WAM