ഷാർജ: ജൂലൈ 4 മുതൽ ട്രക്കുകളുടെ സഞ്ചാരസമയത്തിൽ മാറ്റം വരുത്തുന്നു

featured UAE

2022 ജൂലൈ 4 മുതൽ എമിറേറ്റിലെ റോഡുകളിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയക്രമങ്ങളിൽ മാറ്റം വരുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഷാർജ പോലീസുമായി ചേർന്നാണ് അതോറിറ്റി ഈ തീരുമാനം നടപ്പിലാക്കുന്നത്.

ഈ തീരുമാന പ്രകാരം, ജൂലൈ 4 മുതൽ താഴെ പറയുന്ന രീതിയിലാണ് ഷാർജയിലെ ട്രക്കുകളുടെ സഞ്ചാരസമയത്തിൽ മാറ്റം വരുത്തുന്നത്:

  • താഴെ നൽകിയിട്ടുള്ള ഏതാനം റോഡുകൾ ഒഴികെയുള്ള ഷാർജ റോഡുകളിലെല്ലാം രാവിലെ 5:30 മുതൽ 8:30 വരെയും, വൈകീട്ട് 3 മുതൽ രാത്രി 8 വരെയും ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
  • ഷാർജ – അൽ ദൈദ് റോഡ്, എമിറേറ്റ്സ് റോഡ്, അൽ ഹബാബ് റോഡ് – അൽ മധം റോഡ് എന്നീ റോഡുകളിൽ രാവിലെ 5:30 മുതൽ 8:30 വരെയാണ് നിയന്ത്രണം.
  • ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രി 12 മണിമുതൽ പുലർച്ചെ 5:30 വരെയുള്ള നിയന്ത്രണം തുടരുന്നതാണ്.