ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടു

GCC News

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ദുബായ് ഒന്നാം സ്ഥാനം നിലനിർത്തി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അർബൻ സ്ട്രാറ്റജീസ് പുറത്തിറക്കിയ ഗ്ലോബൽ പവർ സിറ്റി ഇൻഡക്സ് (GPCI) റിപ്പോർട്ടിലാണ് ഈ പട്ടിക ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത് തുടർച്ചയായി അഞ്ചാം തവണയാണ് ദുബായ് ഈ നേട്ടം കരസ്ഥമാക്കുന്നത്. ഭാവി നഗരങ്ങളുടെ രൂപീകരണത്തിന്റെ അളവ് കോൽ എന്ന നിലയിൽ ദുബായ് പുലർത്തുന്ന പ്രതിബദ്ധതയ്ക്ക് ഇത് അടിവരയിടുന്നു.

ആഗോളതലത്തിൽ നാല്പത്തേഴ് നഗരങ്ങളെ പിന്തള്ളിയാണ് ദുബായ് ഈ നേട്ടം കരസ്ഥമാക്കിയത്. നഗര ശുചിത്വത്തിൽ 100% തൃപ്തി നേടിയാണ് ദുബായ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.