ദുബായ്: അൽ താന്യ സ്ട്രീറ്റിൽ ട്രാഫിക് നവീകരണം നടപ്പിലാക്കുന്നതായി RTA

featured GCC News

അൽ താന്യ സ്ട്രീറ്റിൽ ട്രാഫിക് നവീകരണം നടപ്പിലാക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഓഗസ്റ്റ് 29-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.

ഷെയ്ഖ് സായിദ് റോഡ്, അൽ വാസിൽ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഇടനാഴികളൊന്നാണ് അൽ താന്യ സ്ട്രീറ്റ്. ഈ ട്രാഫിക് നവീകരണ നടപടികൾ ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടാണ് നടപ്പിലാക്കുന്നത്.

Source: Dubai RTA.

ഈ നടപടികളുടെ ഭാഗമായി ഷെയ്ഖ് സായിദ് റോഡിൽ നിന്ന് അൽ താന്യ സ്ട്രീറ്റിലേക്കുള്ള സർവീസ് റോഡിലെ നിലവിലുള്ള റൌണ്ട്എബൗട്ട് നവീകരിക്കുന്നതാണ്. ഇതോടൊപ്പം അൽ താന്യ സ്ട്രീറ്റ്, സ്ട്രീറ്റ് 10 എന്നിവയ്ക്കിടയിലുള്ള ജംഗ്‌ഷനിൽ സിഗ്നൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതാണെന്നും RTA അറിയിച്ചിട്ടുണ്ട്.

കാൽനട യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നവീകരിച്ച നടപ്പാതകൾ നിർമ്മിക്കുന്നതും, കൂടുതൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുന്നതും ഈ നവീകരണ നടപടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നവീകരണ നടപടികൾ 2025 സെപ്റ്റംബർ ആദ്യത്തോടെ പൂർത്തിയാക്കുന്നതിനാണ് RTA ലക്ഷ്യമിടുന്നത്.