ഫിഫ ലോകകപ്പ്: ഡിസംബർ 18 വരെ ദുബായ് മെട്രോ, ട്രാം സമയക്രമങ്ങളിൽ മാറ്റം വരുത്തി

featured GCC News

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ക്വാർട്ടർ-ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്ന ഡിസംബർ 9 മുതൽ ദുബായ് മെട്രോ, ട്രാം എന്നിവയുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തുന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 ഡിസംബർ 9-ന് വൈകീട്ടാണ് RTA ഇക്കാര്യം അറിയിച്ചത്.

ഡിസംബർ 9 മുതൽ ഡിസംബർ 18 വരെയുള്ള കാലയളവിൽ ലോകകപ്പ് മത്സരങ്ങളുള്ള ദിനങ്ങളിൽ മെട്രോ, ട്രാം എന്നിവയുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുന്നതിനാണ് RTA തീരുമാനിച്ചിരിക്കുന്നത്. ഫുട്ബാൾ ആരാധകർക്ക് കൂടുതൽ മികച്ച യാത്രാ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

ദുബായ് മെട്രോ പ്രവർത്തന സമയക്രമം:

  • 2022 ഡിസംബർ 9, 10 തീയതികളിൽ: റെഡ്, ഗ്രീൻ ലൈനുകളിൽ രാവിലെ 5 മുതൽ പിറ്റേന്ന് പുലർച്ചെ 2:30 വരെ മെട്രോ സേവനങ്ങൾ നൽകുന്നതാണ്.
  • 2022 ഡിസംബർ 13, 14 തീയതികളിൽ: റെഡ്, ഗ്രീൻ ലൈനുകളിൽ രാവിലെ 5 മുതൽ പിറ്റേന്ന് പുലർച്ചെ 2:30 വരെ.
  • 2022 ഡിസംബർ 17-ന്: റെഡ്, ഗ്രീൻ ലൈനുകളിൽ രാവിലെ 5 മുതൽ രാത്രി 1am വരെ
  • 2022 ഡിസംബർ 18-ന്: റെഡ്, ഗ്രീൻ ലൈനുകളിൽ രാവിലെ 8 മുതൽ രാത്രി 1am വരെ.

ദുബായ് ട്രാം പ്രവർത്തന സമയക്രമം:

  • 2022 ഡിസംബർ 9, 10 തീയതികളിൽ: രാവിലെ 6 മുതൽ പിറ്റേന്ന് പുലർച്ചെ 2:30 വരെ.
  • 2022 ഡിസംബർ 13, 14 തീയതികളിൽ: രാവിലെ 6 മുതൽ പിറ്റേന്ന് പുലർച്ചെ 2:30 വരെ.
  • 2022 ഡിസംബർ 17-ന്: രാവിലെ 6 മുതൽ രാത്രി 1am വരെ.
  • 2022 ഡിസംബർ 18-ന്: രാവിലെ 9 മുതൽ രാത്രി 1am വരെ.

ലോകകപ്പ് മത്സരങ്ങൾ അവസാനിക്കുന്നതോടെ ഡിസംബർ 19 മുതൽ മെട്രോ, ട്രാം സമയക്രമങ്ങൾ സാധാരണ രീതിയിലേക്ക് തിരികെ മാറ്റുന്നതാണ്.