പുതുവർഷം 2024: പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് RTA

featured GCC News

പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി മെട്രോ, ട്രാം എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2023 ഡിസംബർ 28-നാണ് RTA ഇക്കാര്യം അറിയിച്ചത്.

മെട്രോ:

പുതുവർഷ വേളയിൽ ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ 2023 ഡിസംബർ 31 മുതൽ 2024 ജനുവരി 1 വരെ താഴെ പറയുന്ന സമയക്രമം പാലിക്കുന്നതാണ്:

  • 2023 ഡിസംബർ 31, ഞായറാഴ്ച്ച – രാവിലെ 8 മണിമുതൽ രാത്രി 11:59 വരെ.
  • 2024 ജനുവരി 1, തിങ്കളാഴ്ച്ച – 12:00am മുതൽ രാത്രി 11:59 വരെ

ട്രാം:

2023 ഡിസംബർ 31-ന് രാവിലെ 9 മണിമുതൽ ആരംഭിക്കുന്ന ട്രാം സേവനങ്ങൾ 2024 ജനുവരി 2-ന് 1:00am വരെ പ്രവർത്തിക്കുന്നതാണ്.

ദുബായ് ബസ്:

ദുബായ് ബസ് സർവീസുകൾ 2024 ജനുവരി 1-ന് രാവിലെ 4:30 മുതൽ പിറ്റേന്ന് 12:30am വരെ പ്രവർത്തിക്കുന്നതാണ്. മെട്രോലിങ്ക് ബസുകൾ മെട്രോ പ്രവർത്തനസമയക്രമം പാലിക്കുന്നതാണ്.

യാത്രികർക്ക് കൂടുതൽ മികച്ച യാത്രാസേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി 2023 ഡിസംബർ 29 മുതൽ 2024 ജനുവരി 1 വരെ താഴെ പറയുന്ന രണ്ട് ഇന്റർസിറ്റി ബസ് റൂട്ടുകളിൽ മാറ്റം വരുത്തുന്നതാണ്:

  • റൂട്ട് E100 – ഇബ്ൻ ബത്തൂത്ത സ്റ്റേഷൻ മുതൽ അബുദാബി വരെ.
  • റൂട്ട് E102 – ഇബ്ൻ ബത്തൂത്ത സ്റ്റേഷൻ മുതൽ മുസഫ വരെ.

RTA സേവനകേന്ദ്രങ്ങൾ:

RTA-യുടെ കീഴിലുള്ള എല്ലാ കസ്റ്റമർ ഹാപ്പിനസ് സേവനകേന്ദ്രങ്ങളും 2024 ജനുവരി 1-ന് അവധിയായിരിക്കും. അവധിയ്ക്ക് ശേഷം ഇവയുടെ പ്രവർത്തനം 2024 ജനുവരി 2 മുതൽ പുനരാരംഭിക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്.

പാർക്കിംഗ്:

പുതുവർഷവുമായി ബന്ധപ്പെട്ട് 2024 ജനുവരി 1, തിങ്കളാഴ്ച്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് RTA അറിയിച്ചിട്ടുണ്ട്.