ദുബായ്: ഉം സുഖീം സ്ട്രീറ്റ് നവീകരണത്തിനുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചു

GCC News

ഉം സുഖീം സ്ട്രീറ്റ് നവീകരണവുമായി ബന്ധപ്പെട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒരു പുതിയ ഏകീകൃത പദ്ധതി പ്രഖ്യാപിച്ചു. 2025 മെയ് 31-നാണ് ദുബായ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ജുമേയ്‌റ സ്ട്രീറ്റുമായി ഉം സുഖീം സ്ട്രീറ്റ് കൂടിച്ചേരുന്ന ഇന്റർസെക്ഷൻ മുതൽ അൽ ഖൈൽ റോഡ് വരെയുള്ള മേഖലയുടെ നവീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജുമേയ്‌റ സ്ട്രീറ്റ്, അൽ സഫ സ്ട്രീറ്റ്, അൽ വാസിൽ സ്ട്രീറ്റ് എന്നിവയുടെ വികസനത്തിനായുള്ള മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് ഈ പദ്ധതി.

ജുമേയ്‌റ മുതൽ അൽ ഖുദ്ര റോഡ് വരെയുള്ള 20 കിലോമീറ്റർ മേഖലയിലെ ട്രാഫിക് സുഗമമാക്കുന്നതിന് ഇതിലൂടെ ലക്ഷ്യമിടുന്നു. ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നീ നാല് സുപ്രധാന കോറിഡോറുകൾ തമ്മിൽ കൂടുതൽ മികച്ച രീതിയിൽ ബന്ധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകമാകുന്നതാണ്.

ഇതിന്റെ ഭാഗമായി ആകെ 4100 മീറ്റർ നീളത്തിൽ നാല് പാലങ്ങളും, മൂന്ന് ടണലുകളും ഉൾപ്പെടുന്ന ആറ് ഇന്റർസെക്ഷനുകൾ വികസിപ്പിക്കുന്നതാണ്. ഇതിലൂടെ ഉം സുഖീം സ്ട്രീറ്റിലൂടെ ഇരുവശത്തേക്കും മണിക്കൂറിൽ 16000 വാഹനങ്ങൾക്ക് വരെ സഞ്ചരിക്കുന്നതിന് സാധ്യമാകുന്ന രീതിയിലുള്ള വികസനം യാഥാർഥ്യമാകുന്നതാണ്.

ഈ പദ്ധതി പൂർത്തിയാകുന്നതോടെ ജുമേയ്‌റ സ്ട്രീറ്റ്, അൽ ഖൈൽ റോഡ് എന്നിവയ്ക്കിടയിലെ യാത്രാസമയം നിലവിലെ 20 മിനിറ്റിൽ നിന്ന് ആറ് മിനിട്ടാക്കി ചുരുക്കാനാകുന്നതാണ്. ഇതോടൊപ്പം ഈ മേഖലയിൽ മികച്ച കാൽനട പാതകളും, സൈക്കിൾ ട്രക്കുകളും ഉൾപ്പടെയുള്ള വികസനങ്ങളും ഒരുക്കുന്നതാണ്.