എമിറേറ്റിലെ 19 പാർപ്പിടമേഖലകളിലേക്കുള്ള റോഡുകളുടെ നിർമ്മാണം ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
. @rta_dubai has launched a project to improve road connections spanning 19 residential areas in Dubai, covering a total length of 11.5 km. The project includes traffic upgrades, roadside parking, sidewalks, and street lighting.https://t.co/0yHT8ZQUO0#Dubai pic.twitter.com/etzDeSZJ6Q
— Dubai Media Office (@DXBMediaOffice) December 11, 2024
ഈ പദ്ധതിയുടെ കീഴിൽ 19 പാർപ്പിടമേഖലകളെ ബന്ധിപ്പിക്കുന്നതിനായി 11.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമ്മിക്കുന്നതാണ്. ട്രാഫിക് നവീകരണം, റോഡ്സൈഡ് പാർക്കിംഗ്, നടപ്പാതകൾ, സ്ട്രീറ്റ് ലൈറ്റിംഗ് എന്നിവയും ഈ പദ്ധതിയുടെ ഭാഗമാണ്.
ഇത്തരം പാർപ്പിടമേഖലകളിലേക്കുള്ള റോഡുകൾ നവീകരിക്കുന്നതിലൂടെ ഇവിടങ്ങളിലേക്കുള്ള യാത്രകൾക്ക് വേണ്ടി വരുന്ന സമയം 40 ശതമാനം വരെ കുറയ്ക്കുന്നതിന് സാധിക്കുന്നതാണ്. താഴെ പറയുന്ന 19 പാർപ്പിടമേഖലകളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്:
- അൽ ഖവാനീജ് 1.
- അൽ ബർഷ സൗത്ത് 1.
- നാദ് ഷമ്മ.
- ജുമേയറാഹ് 1.
- സബീൽ 1.
- അൽ റാഷിദിയ.
- മുഹൈസിന്ഹ 1.
- അൽ ബർഷ 1.
- അൽ ഹുദൈബ.
- അൽ ഖൂസ് 1.
- അൽ ഖൂസ് 3.
- അൽ ഖുസൈസ് 2.
- അൽ സത്വ.
- അൽ തവർ 1.
- മിർദ്ദിഫ്.
- ഉം അൽ റമൂൽ.
- ഉം സുഖീയിം 1.
- അൽ മിഷാർ 1.
- അൽ മിഷാർ 2.
ഈ പദ്ധതി 2026-ന്റെ രണ്ടാം പാദത്തിൽ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
Cover Image: Dubai Media Office.