കനത്ത മഴയെത്തുടർന്ന് താത്കാലികമായി അടച്ചിരുന്ന അൽ അസയെൽ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നു കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ജനുവരി 26-ന് വൈകീട്ടാണ് RTA ഇക്കാര്യം അറിയിച്ചത്.
ദുബായിൽ അനുഭവപ്പെട്ട കനത്ത മഴയെത്തുടർന്ന് 2023 ജനുവരി 26-ന് രാവിലെ അൽ അസയെൽ സ്ട്രീറ്റ്, ലതീഫ ബിൻത് ഹംദാൻ സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷൻ RTA അടച്ചിരുന്നു.
“അൽ അസയെൽ സ്ട്രീറ്റ് ഇപ്പോൾ തുറന്നിട്ടുണ്ട്. നിങ്ങളുടെ യാത്രകൾക്കായി ഈ റോഡ് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ സഹകരണത്തിന് നന്ദി.”, വ്യാഴാഴ്ച വൈകീട്ട് RTA അറിയിച്ചു.
രാജ്യത്ത് അനുഭവപ്പെടുന്ന നിലവിലെ അസ്ഥിര കാലാവസ്ഥ തുടരുമെന്നും, ജനുവരി 28, ശനിയാഴ്ച വരെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Cover Image: WAM.