യു എ ഇ പ്രസിഡന്റ്, ദുബായ് ഭരണാധികാരി എന്നിവർ ഇന്ത്യൻ രാഷ്ട്രപതിക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു

GCC News

ജനുവരി 26-ന് തന്‍റെ രാഷ്ട്രത്തിന്‍റെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.

ഈ അവസരത്തിൽ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമാനമായ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.

അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന റിപ്പബ്ലിക് ദിന ചടങ്ങുകളുടെ ഭാഗമായി യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. ശ്രീ. സഞ്ജയ് സുധീർ ഇന്ത്യൻ ദേശീയ പതാക ഉയർത്തി.

Source: Indian Embassy, UAE.

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ ഡോ. അമൻ പുരി ഇന്ത്യൻ ദേശീയ പതാക ഉയർത്തി.

തുടർന്ന് അദ്ദേഹം ഇന്ത്യൻ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.

Source: Indian Consulate, Dubai, UAE.

കോൺസുലേറ്റിൽ നടന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ ദുബായിലെ ഇന്ത്യൻ സമൂഹം പങ്കെടുത്തു.

ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി പാം ദുബായിലെ താജ് എക്സോട്ടിക്കയിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക വിരുന്നിൽ യു എ ഇ മിനിസ്റ്റർ ഒഫ് സ്റ്റേറ്റ് ഫോർ ഫോറിൻ ട്രേഡ് H.E. താനി അൽ സെയൂദി പങ്കെടുത്തു.

Source: Indian Consulate, Dubai, UAE.

ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി അദ്ദേഹത്തെ സ്വീകരിച്ചു.

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്ത് കൊണ്ട് അബുദാബിയിലെ അഡ്‌നോക് ബിൽഡിംഗ്, ദുബായിലെ ബുർജ് ഖലീഫ എന്നീ കെട്ടിടങ്ങൾ ത്രിവർണ്ണ പതാകയുടെ നിറങ്ങളണിഞ്ഞു.

With inputs from WAM.