ദുബായ്: എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം

GCC News

എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂൺ 9-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2025 ജൂൺ 9 മുതൽ 2025 ഓഗസ്റ്റ് 30 വരെയാണ് ഈ നിയന്ത്രണം. എമിറേറ്റ്സ് റോഡിൽ ഷാർജ ദിശയിൽ ദുബായ് – അൽ ഐൻ ഇന്റർചേഞ്ച് മുതൽ റാസ്‌ അൽ ഖോർ – അൽ അവീർ ഇന്റർചേഞ്ച് വരെയുള്ള മേഖലയിലാണ് ഈ കാലയളവിൽ ഗതാഗതം വഴിതിരിച്ച് വിടുന്നത്.

ഈ മേഖലയിലെ റോഡിൻറെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഈ ഗതാഗത നിയന്ത്രണം.