അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ ബർ ദുബായ് മേഖലയിലെ മുഴുവൻ ഘട്ടങ്ങളും പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിററ്റി (RTA) അറിയിച്ചു. 2025 മെയ് 11-നാണ് RTA ഇക്കാര്യം അറിയിച്ചത്.
#RTA has inaugurated the final bridge within the Sheikh Rashid Road and Al Mina Street intersection development project. The project comprised the construction of five bridges, with a total length of 3.1 km and a combined traffic capacity of approximately 19,400 vehicles per hour… pic.twitter.com/iv08voxZsy
— RTA (@rta_dubai) May 11, 2025
ദുബായിലെ ട്രാഫിക് നീക്കം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടാണ് RTA ഈ പ്രധാന പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതി പൂർത്തിയാക്കിയതോടെ ദുബായിലെ വിവിധ മേഖലകളിലൂടെയുള്ള യാത്രാ സമയങ്ങളിൽ 85 ശതമാനം വരെ കുറവ് വരുത്താനായതായി RTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ പദ്ധതിയുടെ ഭാഗമായുള്ള അഞ്ചാമത്തേയും, അവസാനത്തെയും പാലം കഴിഞ്ഞ ദിവസം RTA തുറന്ന് കൊടുത്തിരുന്നു. ഷെയ്ഖ് റാഷിദ് റോഡ്, അൽ മിന സ്ട്രീറ്റ് ഇന്റർസെക്ഷൻ എന്നിവയ്ക്കിടയിലുള്ള ഈ പാലം അൽ ഘർഹവുദ് ബ്രിഡ്ജ്, ഇൻഫിനിറ്റി ബ്രിഡ്ജ് എന്നിവയ്ക്കിയിലുള്ള ഗതാഗതം സുഗമമാക്കുന്നു.

ഏതാണ്ട് 18 കിലോമീറ്റർ നീളത്തിൽ 15 പ്രധാന ഇന്റർസെക്ഷനുകൾ , പാലങ്ങൾ, ടണലുകൾ എന്നിവ ഉൾപ്പെടുന്നതാണ് അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതി. ദെയ്‌റ, ബർ ദുബായ്, ദുബായ് ഐലൻഡ്‌സ്, ദുബായ് മാരിടൈം സിറ്റി, പോർട്ട് റാഷിദ് തുടങ്ങിയ പ്രധാന മേഖലകളിലെ നിവാസികൾക്ക് സുഗമമായ യാത്രാസേവനങ്ങൾ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
Cover Image: Dubai Media Office.