ദുബായ്: രണ്ട് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചതായി RTA

featured GCC News

എമിറേറ്റിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ജൂലൈ 5-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന രണ്ട് ബസ് റൂട്ടുകളാണ് RTA പുതിയതായി ആരംഭിച്ചിരിക്കുന്നത്:

  • DH1 – ദുബായ് ഹിൽസ്, ഇക്വിറ്റി മെട്രോ സ്റ്റേഷൻ എന്നിവയ്ക്കിടയിൽ.

    ഈ റൂട്ടിൽ ഓരോ മണിക്കൂർ ഇടവേളയിലും സർക്കുലർ ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. രാവിലെ 7:09-ന് ആദ്യ സർവീസ്, രാത്രി 10:09-ന് അവസാന സർവീസ് (വാരാന്ത്യങ്ങളിൽ രാത്രി 12:09-ന്) എന്നിവ പുറപ്പെടുന്ന രീതിയിലാണ് ഈ റൂട്ട് ഒരുക്കിയിരിക്കുന്നത്.
  • DA2 – DAMAC ഹിൽസ്, ദുബായ് സ്റ്റുഡിയോ സിറ്റി എന്നിവയ്ക്കിടയിൽ.

    ഈ റൂട്ടിൽ രണ്ട് മണിക്കൂർ ഇടവേളയിലും സർക്കുലർ ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. രാവിലെ 5:47-ന് ആദ്യ സർവീസ്, രാത്രി 9:32-ന് അവസാന സർവീസ് എന്നിവ പുറപ്പെടുന്ന രീതിയിലാണ് ഈ റൂട്ട് ഒരുക്കിയിരിക്കുന്നത്.

ഓരോ യാത്രയ്ക്കും അഞ്ച് ദിർഹം എന്ന നിരക്കിലാണ് ഈ റൂട്ടുകളിൽ യാത്രികരിൽ നിന്ന് ഈടാക്കുന്നത്.

ആഭ്യന്തര ബസ് സർവീസ് ശൃംഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, ബസ് റൂട്ടുകൾ മറ്റു പൊതുഗതാഗത സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്നതിനുമുള്ള RTA ശ്രമങ്ങളുടെ ഭാഗമായാണ് ഈ റൂട്ടുകൾ ആരംഭിച്ചിരിക്കുന്നത്.