ദുബായ്: വിവിധ ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചതായി RTA

GCC News

എമിറേറ്റിലെ വിവിധ ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഡിസംബർ 29-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ദുബായിലെ താഴെ പറയുന്ന ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കിയിട്ടുണ്ട്:

  • അൽ സത്വ സ്റ്റേഷൻ.
  • യൂണിയൻ സ്റ്റേഷൻ.
  • അൽ ഗുബൈബ സ്റ്റേഷൻ.
  • ഗോൾഡ് സൂഖ് സ്റ്റേഷൻ.
  • മാൾ ഓഫ് ദി എമിറേറ്റ്സ് സ്റ്റേഷൻ.
  • ഇബ്ൻ ബത്തൂത്ത സ്റ്റേഷൻ.
  • ഇന്റർനാഷണൽ സിറ്റി സ്റ്റേഷൻ.
  • സിറ്റി സെന്റർ ദെയ്‌റ സ്റ്റേഷൻ.
  • അൽ ഖുസൈസ് സ്റ്റേഷൻ.
  • അൽ ജാഫ്‌ലിയ സ്റ്റേഷൻ.

ഭാവിയിൽ നഗരത്തിലെ എല്ലാ ബസ് സ്റ്റേഷനുകളെയും ഉൾപ്പെടുത്തുന്ന രീതിയിൽ ഈ സേവനം വ്യാപിപ്പിക്കുമെന്ന് RTA അറിയിച്ചിട്ടുണ്ട്.